Sports News -കായിക വാർത്തകൾ

Sports News -കായിക വാർത്തകൾ


  • സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മുംബൈയെ അട്ടിമറിച്ച് കേരളം, തകർത്തടിച്ച് രോഹനും സൽമാനും November 30, 2024
    ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ടി ട്വന്‍റി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ തോല്പിച്ച് കേരളം. 43 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം.  ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് എടുക്കാനായത്. സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റി […]
  • ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന, കുഴഞ്ഞുവീണു മരിച്ചു, സംഭവം ബൗണ്ടറിയടിച്ച ശേഷം November 29, 2024
    പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് താരം നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ വേദന അനുഭവപ്പെടുന്നതായി അമ്പയറോട് പറഞ്ഞ ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് മരണം. 35 വയസുകാരൻ ഇമ്രാൻ പട്ടേലാണ് മരിച്ചത്. പൂനെ ഛത്രപതി സംഭാജിനഗറിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. പ്രാദേശിക തലത്തിൽ നിരവധി മത്സരങ്ങളിൽ തകർപ്പൻ […]
  • കൂച്ച്  ബെഹാർ ട്രോഫി: അസമിനെ 233 റൺസിന് പുറത്താക്കി കേരളം November 29, 2024
    അസം: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച്  ബെഹാർ ട്രോഫിയിൽ അസമിനെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനമാണ് അസമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്. ടോസ് നേടിയ കേരളം അസമിനെ ആദ്യം ബാറ്റ് ചെയ്യാന […]
  • സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റ് , പൊരുതിത്തോറ്റ് കേരളം November 28, 2024
    ഹൈദരാബാദ്:    സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍  നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. 43 റൺസുമായി പുറത്താകാതെ നില്ക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ദിവ്യാങ് ഹിങ്കാനേക്കറാണ് മത്സരം  മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്. ടോസ് നേടിയ മഹാരാഷ്ട്ര കേരളത്ത […]
  • ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല, ബജ്‌രംഗ് പുനിയക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ സമിതി November 27, 2024
    ന്യൂഡൽഹി: ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതിയാണ് ബജ്‌രംഗ് പുനിയയെ വിലക്കിയത്. നടപടി നേരിട്ടതിനാൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ താരത്തിന് സാധിക്കില്ല. മാർച്ച് പത്തിനായിരുന്നു നാഡയുടെ പരിശോധന പുനിയ വിസമ്മതി […]
  • ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: പുരുഷ ഡബിള്‍സിൽ ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം സെമിയില്‍, സിം​ഗിൾസിൽ ക്വാര്‍ട്ടറില്‍ വീണ് ലക്ഷ്യ സെന്‍ November 22, 2024
    ബെയ്ജിങ്: ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ വീണു. ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക്- ചിരാഗ് സഖ്യം ഡെന്‍മാര്‍ക്കിന്റെ കിം സ്ട്രുപ്പ്- ആന്‍ഡേഴ്‌സ് സ്‌കാരുപ് റാസ്മുസന്‍ സഖ […]
  • സി.കെ നായിഡുവില്‍  തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം November 19, 2024
    വയനാട്:  ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം  സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെ 199 റണ്‍സിന് പരാജയപ്പെടുത്തി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വരുണ്‍ നയനാരിന്റെ വെടിക്കെട്ട് ബാറ്റിങ്ങും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയത്തിന് വഴിയൊരുക്കിയത്. ഇതാദ്യമായാണ്  സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ […]
  • സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് 285 റണ്‍സ് November 15, 2024
    ലഹ്‌ലി: ഹരിയാനയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ അര്‍ദ്ധസെഞ്ച്വറി നേടുന്നത്. 146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ […]
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും, മത്സരം നിര്‍ണായകം November 3, 2024
    മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. രാത്രി 7.30ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം നടക്കുക. ഇരുടീമിനും നിര്‍ണായകമാണ് ഇന്നത്തെ കളി. കഴിഞ്ഞ ആറു മത്സരങ്ങളില്‍ രണ്ടുവീതം ജയവും തോല്‍വിയും സമനിലയുമായി എട്ടുപോയിന്‍റോടെ ഒന്‍പതാം സ്ഥാനത്താണ് മഞ്ഞപ്പട. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ മ […]
  • ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു, വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടുപോയെന്ന് ബെൻ സ്റ്റോക്സ് October 31, 2024
    ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു. ഒക്ടോബർ 17നായിരുന്നു സംഭവം. ബെൻ സ്റ്റോക്സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. ടെസ്റ്റ് പരമ്പരക്കായി പാകിസ്താനിലായിരുന്നു ബെൻ സ്റ്റോക്സ്. വീട്ടിൽ ഭാര്യ ക്ലെയർ, മക്കളായ ലെയ്ട്ടൻ, ലിബ്ബി എന്നിവരാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടു […]
  • സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം October 29, 2024
    സി കെ നായിഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 205 റൺസെന്ന നിലയിലാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 43 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 62 റൺസെടുത്ത ര […]
  • എല്‍ ക്ലാസിക്കോ, റ​യ​ലി​നെ​തി​രെ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം October 27, 2024
    മാ​ഡ്രി​ഡ്: എ​ൽ​ക്ലാ​സി​ക്കോ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ലാ​മി​ൻ യ​മാ​ലും റാ​ഫീ​ഞ്ഞ​യും ക​റ്റാ​ല​ൻ ടീ​മി​നാ​യി സ്കോ​ർ ചെ​യ്തു.വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 30 പോ​യി​ന്‍റാ​യി. ലാ​ലി​ഗ പോ​യി​ന്‍റ് […]
  • പരിക്ക് ഭേദമായില്ല, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ ഇല്ല October 22, 2024
    പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഉണ്ടാകില്ല. ഒക്‌ടോബർ 24-ന് പുണെയിലാണ് രണ്ടാം ടെസ്റ്റ്. കഴിഞ്ഞ മാസം ശ്രീലങ്കൻ പര്യടനത്തിനിടെയാണ് വില്യംസണിന് പരിക്കേറ്റത്. ന്യൂസിലാൻഡ് ടീമിനൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് വന്നിരുന്നില്ല. അസുഖം ഭേദമാകുന്നത് വരെ വീട്ടിൽ തന്നെ തുടരും. വില്യംസണിൻ്റെ അഭാവത്തിൽ മൂന്നാം […]
  • പരിശീലകനായും പി.ആര്‍. ശ്രീജേഷിന് തകര്‍പ്പന്‍ തുടക്കം; ജപ്പാനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം October 19, 2024
    ജോഹര്‍: അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയിൽ ഇന്ത്യ ജപ്പാനെ തോല്‍പിച്ചു. 4-2നായിരുന്നു ജയം. മലയാളിതാരം പി.ആര്‍. ശ്രീജേഷ് പരിശീലകനായി അരങ്ങേറിയ മത്സരത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. 12-ാം മിനിറ്റില്‍ ആമിര്‍ അലി, 36-ാം മിനിറ്റില്‍ ഗുര്‍ജോത് സിംഗ്, 44-ാം മിനിറ്റില്‍ ആനന്ദ് സൗരബ് തുടങ്ങിയവരാണ് ഗോളുകള്‍ നേടിയത്.
  • രഞ്ജി ട്രോഫിയില്‍ പഞ്ചാബിനോട്  ലീഡ് വഴങ്ങി കേരളം October 14, 2024
    തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സത്തില്‍ തന്നെ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന് എതിരെ ആദ്യ ഇന്നിങ്‌സില്‍ കേരളം 179 റണ്‍സിന് പുറത്തായി. ഇതോടെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന നിലയില്‍ ഞായറാഴ […]

Foot Ball


Cricket