Cinema -Entertainment-സിനിമാ വാർത്തകൾ

Cinema -Entertainment-സിനിമാ വാർത്തകൾ


  • വീട്ടിലേക്ക് മടങ്ങാന്‍ സമയമായി, 37-ാം വയസില്‍ അഭിനയം നിര്‍ത്തുവെന്ന് പ്രഖ്യാപിച്ച് ട്വല്‍ത് ഫെയില്‍ നായകന്‍ December 2, 2024
    മുബൈ: കരിയറില്‍ കത്തിക്കയറി നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ട്വല്‍ത് ഫെയില്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സബര്‍മതി റിപ്പോര്‍ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് ഏറ്റവും ഒടുവില്‍ അഭിനയി […]
  • ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീട്ടിലും ഓഫിസുകളിലും ഇ.ഡി റെയ്ഡ് November 29, 2024
    മുംബൈ: നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലും ഓഫീസിലുമായി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. കേ […]
  • പേരിൽ നിന്ന് ‘ ബച്ചനെ ‘ ഒഴിവാക്കി ഐശ്വര്യ റായ്, പേരുമാറ്റം വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ November 28, 2024
    വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ് . ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംവദിക്കാൻ എത്തിയതാണ് താരം .പ്രസംഗിക്കാൻ എത്തിയപ്പോൾ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്. നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ് […]
  • ബോളിവുഡ് സംവിധായകൻ അശ്വിനി ധീറിന്റെ മകൻ കാറപകടത്തിൽ മരിച്ചു November 27, 2024
    മുംബൈ: പ്രസിദ്ധ ബോളിവുഡ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അശ്വിനി ധീറിന്റെ മകൻ ജലജ് ധിർ (18) കാറപകടത്തിൽ മരിച്ചു. സുഹൃത്തുക്കളോടൊപ്പം കാറിൽ പോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിലേ പാർലെ ഭാഗത്തുവെച്ചാണ് ശനിയാഴ്ച കാർ അപകടത്തിൽപെട്ടത്. സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം ബാന്ദ്രയിൽ നിന്ന് ഗോരേഗാവില […]
  • കാന്താരാ ചാപ്റ്റര്‍ ഒന്നിലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് November 25, 2024
    കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപമാണ് വാഹനം അപകടത്തിൽ പെട്ടത്. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ്. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ അണിയറ പ്രവർത്തകർ സഞ്ചരിച്ച വാഹനം സ്‌കൂട്ടറുമായി […]
  • 24 മണിക്കൂറിനുള്ളിൽ എല്ലാം ഡിലീറ്റ് ചെയ്യണം; വിദ്വേഷ പ്രചാരകർക്ക് മുന്നറിയിപ്പുമായി എ.ആർ. റഹ്മാൻ November 24, 2024
    ദിവസങ്ങൾക്ക് മുമ്പാണ് സംഗീത സംവിധായകനും ഗായകനുമായ എ.ആർ. റഹ്മാനും ഭാര്യ സൈറാബാനുവും വിവാഹമോചിതരാവുകയാണെന്ന വാർത്ത പുറത്തുവന്നത്. അതേദിവസം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും പ്രഖ്യാപിച്ചു. അതോടെ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നിൽ മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ വാർത്തകൾ പരന്നു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളും ഈ വാർത്തകൾ തള്ളിക്കളഞ് […]