Cinema-സിനിമാ വാർത്തകൾ



  • 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാള ചിത്രമായി കളങ്കാവൽ December 29, 2025
    നിയോ-നോയർ ക്രൈം ത്രില്ലർ ഴോണറിൽ മമ്മൂട്ടിയും – വിനായകനും പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ മലയാള ചിത്രമായി മാറി. 2025 ഡിസംബർ 5 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. പ്രണവ് മോഹൻലാലിന്റെ ഡൈസ് ഇറെ, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് കളങ്കാവൽ കുതിക്കുന്നത്. ജിതിൻ കെ ജോസ് സംവിധാനം ചെയ് […]
  • മാസ്സ് ലുക്കിൽ ബേസിൽ ജോസഫ്; ഡോക്ടർ അനന്തു എസും ബേസിൽ ജോസഫും ചേർന്ന് നിർമ്മിക്കുന്ന "അതിരടി" ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് December 28, 2025
    ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും […]
  • ഭാവനയുടെ തൊണ്ണൂറാം ചിത്രം 'അനോമി' പ്രദർശനത്തിനൊരുങ്ങുന്നു.. December 28, 2025
    മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. 'നമ്മൾ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം 'അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ […]
  • നവാഗതര്‍ ആഘോഷിച്ച കോളിവുഡ്... 2025ലെ മികച്ച 10 തമിഴ് സിനിമകള്‍ December 28, 2025
    നവാഗതര്‍ ആഘോഷമാക്കിയ വര്‍ഷമായിരുന്നു കോളിവുഡിന്റെ 2025. ബാഡ് ഗേള്‍ എന്ന ചിത്രം സംവിധാനം ചെയ്ത വര്‍ഷ ഭരത് എന്ന സംവിധായകയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സൂപ്പര്‍താര ചിത്രങ്ങളെന്ന പോലെ ഇടത്തരം, ചെറുകിട ബജറ്റ് സിനിമകള്‍ കാണാനും തിയറ്ററുകളില്‍ പ്രേക്ഷകരെത്തിയത് വലിയ മാറ്റമായിരുന്നു. മദ്രാസ് മാറ്റിനി, ടൂറിസ്റ്റ് ഫാമിലി, ബൈസണ്‍, കുടുംബസ്ഥന്‍ തുടങ്ങിയ നിരവധി ചിത്രങ്ങ […]
  • സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല? 'ഒരു ദുരൂഹസാഹചര്യത്തില്‍' സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു December 27, 2025
    കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്. 'ഒരു ദുരൂഹ സാഹചര്യത്തില്‍'. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകര്‍ പുറത്ത […]
  • ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് പാക്കപ്പ്; ഒരുങ്ങുന്നത് കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ December 27, 2025
    കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ​ഗോകുലം മൂവീസ്, ആർഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ  ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാ […]