- ചെന്നൈയിൽ കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണം കൊള്ളയടിച്ചു. മലയാളി ഗുണ്ടസംഘത്തിനായി തിരച്ചിൽ June 14, 2025ചെന്നൈ: കേരളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. ചെന്നൈ സൗക്കാർപേട്ടയിൽനിന്ന് സ്വർണം വാങ്ങി കാറിൽ പോവുകയായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജെയ്സൺ ജേക്കബ്, ജീവനക്ക […]
- കാസർകോട് സ്വദേശിനിയായ ഹജ്ജ് തീർഥാടക മക്കയിൽ നിര്യാതയായി June 14, 2025മക്ക: ഹജ്ജിനെത്തിയ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മക്കയിൽ മരിച്ചത്. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം. […]
- കോഴിക്കോട് ബസിൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം, ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ June 14, 2025കോഴിക്കോട്: നഗരത്തിൽ സ്കൂൾ വിദ്യാർഥിനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. സ്കൂളിൽ പോകാൻ പെൺകുട്ടി ബസിൽ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശിയായ വാജിർ അൻസാരി എന്നയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയ […]
- തിരുവനന്തപുരത്ത് വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചതായി പരാതി. അധ്യാപികയുടെ ശിക്ഷാനടപടി ദേശീയ ഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽനിന്ന് പുറത്തിറങ്ങിയതിനെ തുടർന്ന്. രക്ഷിതാക്കൾ പരാതി ഉന്നയിച്ചതോടെ ഖേദം പ്രകടിപ്പിച്ച് അധ്യാപിക June 14, 2025തിരുവനന്തപുരം: വിദ്യാർഥിനികളെ അധ്യാപിക ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടീച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ ഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽനിന്ന് പുറത്തിറങ്ങിയതിനെ തുടർന്നാണ് അധ്യാപികയുടെ ശിക്ഷാനടപടി. ഇതുകാരണം സ്കൂളിൽനിന്ന് ഇറങ്ങാൻ വൈകിയ വിദ്യാർഥിനികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. കുട്ടികൾ […]
- ആലപ്പുഴ തീരത്ത് തിമിംഗലം ചത്തടിഞ്ഞു. ചത്തത് കണ്ടെയ്നറുകളിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ എന്ന് സംശയം. അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ June 14, 2025ആലപ്പുഴ: ചത്ത തിമിംഗലം ആലപ്പുഴ കടൽത്തീരത്തടിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള തീരത്തുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ അടിഞ്ഞ പശ്ചാത്തലത്തിൽ അതിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന്റെ ശരീരത്തെ ഏതെങ്കിലും തരത്തില […]
- കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം June 14, 2025കണ്ണൂർ: മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്. ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മ […]
- അഹമ്മദാബാദ് വിമാനാപകടം: ഇരകള്ക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം പ്രഖ്യാപിച്ച് എയര് ഇന്ത്യ. അധിക തുക ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെ June 14, 2025ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഇരകള്ക്ക് ഇടക്കാല ധന സഹായം പ്രഖ്യാപിച്ച് എയര് ഇന്ത്യ. അപടത്തില് മരിച്ചവരുടെ കുടുംബംങ്ങള്ക്കും പരിക്കേറ്റവര്ക്കും 25 ലക്ഷം രൂപ ഇടക്കാല സഹായം നല്കുമെന്നാണ് പ്രഖ്യാപനം. എയര് ഇന്ത്യയുടെ മാതൃ കമ്പനിയായ ടാറ്റ സണ്സ് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണ് ഇടക്കാല സഹായം എന്ന് എയര് ഇന്ത്യ അറിയിച്ചു. ട […]
- ഇസ്രയേലിനെ സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും. അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പുമായി ഇറാൻ June 14, 2025ടെഹ്റാൻ: ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണങ്ങൾ തടയാൻ ഇടപെട്ടാൽ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവ […]