Sports News -കായിക വാർത്തകൾ


  • ഒമാനെ എട്ട് വിക്കറ്റിന് തകർത്ത് വിജയത്തുടക്കമിട്ട് കേരളം September 16, 2026
    ഒമാൻ: ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ  ആധികാരിക ജയവുമായി കേരളം. മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാൻ ടീമിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മുംബൈയാണ് ടൂർണമെന്റിൽ […]
  • കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം September 12, 2026
    തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ സഫയർ ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ 28 റൺസിന് തോൽപ്പിച്ചാണ് സഫയർ കിരീടം ഉയർത്തിയത്.  ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫയ […]
  • കേരളത്തിനെതിരെ ജമ്മു കശ്മീർ ആറ് വിക്കറ്റിന് 249 റൺസെന്ന നിലയിൽ September 11, 2026
    ശ്രീനഗർ: ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തിന്റെ ആദ്യ ദിവസം ആതിഥേയരുടെ ആറ് വിക്കറ്റുകൾ വീഴ്ത്തി കേരളം. ത്രിദിന മത്സരത്തിന്റെ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 249 റൺസെന്ന നിലയിലാണ് കശ്മീർ. കവൽപ്രീത് സിങ്ങും മുസൈഫ് അജാസുമാണ് കശ്മീ‍ർ ബാറ്റിങ് നിരയിൽ തിളങ്ങിയത്.ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. 19 റൺസെടുത്ത […]
  • കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: പേൾസിനെ തോൽപിച്ച് എമറാൾഡ് ഫൈനലിൽ September 11, 2026
    തിരുവനന്തപുരംവനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. : അവസാന ലീഗ് മത്സരത്തിൽ പേൾസിനെ 63 റൺസിന് തകർത്ത് എമറാൾഡ്, കെസിഎ പിങ്ക് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സഫയറാണ് എമറാൾഡിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ ആംബർ സഫയറിനെ 30 റൺസിന് തോൽപിച്ചു. 20 പോയിന്റുള്ള സഫയർ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ […]
  • കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം September 9, 2026
    തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയവുമായി സഫയർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്. പേൾസിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തിൽ എമറാൾഡ് റൂബീസിനെ ഏഴ് റൺസിന് തോൽപ്പിച്ചു.അൻസു സുനിലിന്‍റെയും സജന സജീവൻ്റെയും തകർപ്പൻ പ്രകടനമാണ് പേൾസിനെതിരെ സഫയറിന് വിജയമൊരുക്കിയത്. നാല് വിക്ക […]
  • ഇന്ത്യ - അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിച്ചു September 8, 2026
    തിരുവനന്തപുരം: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളി സാന്നിധ്യമായ ആർ. കാർത്തിക് വർമ്മയെ ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു. ഈ മാസം 13-ാം തീയതി മുതൽ ആരംഭിക്കുന്ന ‌ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് അദ്ദേഹം രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ഔദ്യോഗിക ചുമതലയേൽക്കുന്നത് […]
  • കെസിഎല്ലിനെ ആവേശലഹരിയിലാക്കിയ ആരാധകർക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ September 7, 2026
    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ 3-ന്റെ ചരിത്ര വിജയത്തിന് പിന്നിൽ അണിനിരന്ന ക്രിക്കറ്റ് പ്രേമികൾക്ക് നന്ദി അറിയിച്ച് കെസിഎ. സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ഇത്തവണ കെസിഎല്ലിന് ലഭിച്ചത്. ഫൈനൽ പോരാട്ടം നേരിൽ കാണാൻ 28,000-ത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മത്സരം കാണാനായി ഗാലറിയിലേക് […]
  • കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം September 4, 2026
    തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി റൂബീസ്. സഫയറിനെ അഞ്ച് റൺസിനാണ് റൂബീസ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ പേൾസ്, ആംബറിനെ ഏഴ് റൺസിന് തോൽപ്പിച്ചു.ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 34 റൺസെടുത്ത ക്യാപ്റ്റൻ എ. അക്ഷയയും 39 റൺസെടുത്ത അഷിമ ആന്റണിയു […]
  • കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി September 4, 2026
    തിരുവനന്തപുരം:കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്സ്കോർ - തൃശൂർ ടൈറ്റൻസ് -  19.5 ഓവറിൽ 140 ആല […]
  • കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സംഗീതവിരുന്ന് September 3, 2026
    തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാൻ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീൻഫീൽഡിലെത്തുന്നു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന കെസിഎൽ ഫൈനൽ പോരാട്ടത്തിന് മാറ്റുകൂട്ടാനാണ് സിത്താരയുടെ പ്രശസ്ത ബാൻഡായ 'പ്രോജക്ട് മലബാറിക്കസ്' അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്. വൈകുന്നേരം 5.30 മ […]
  • റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം September 3, 2026
    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് വിഗ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിംഗ് മികവാണ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഗ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ […]
  • കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: വിജയവുമായി എമറാൾഡും റൂബീസും September 3, 2026
    തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം. എമറാൾഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റൺസിനുമാണ് തോൽപ്പിച്ചത്.  ഇരു ടീമുകളുടെയും തുടർച്ചയായ രണ്ടാം വിജയമാണിത്.എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. ക്യാപ്റ്റൻ സജന സജീവന്റെയും അൻസു സുനിലിന്റെയും തകർപ […]
  • വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ September 3, 2026
    തിരുവനന്തപുരം: അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ കാലിക്കറ്റ്-ട്രിവാൻഡ്രം റോയൽസ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന് സെഞ്ച്വറി. മത്സരത്തിൽ ഏഴ് റൺസിന് ഗ്ലോബ്സ്റ്റാർസിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാൻഡ്രത്തിന് വേണ്ടി മികച്ച പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്.  നേരത്തെ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയ താരം തകർപ്പൻ ഫോമിൽ തുടരുന്നത് റോയൽസിൻ് […]
  • ട്രിവാൺഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് സെമിയിൽ September 3, 2026
    തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൺഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് കെസിഎല്ലിൻ്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയ‍ർ ഓഫ് […]
  • ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം വിരമിക്കാൻ സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശം, ആദ്യം അസ്വസ്ഥനായെങ്കിലും സമ്മതിച്ച് രോഹിത് ശർമ്മ; എന്നാൽ ലോർഡ്സിലെ തകർപ്പൻ സെഞ്ചുറിയോടെ താരം നിലപാട് മാറ്റി: 2027 ലോകകപ്പ് പദ്ധതികൾ ചർച്ച ചെയ്യാൻ ബി.സി.സി.ഐ യോഗം ചേരുമ്പോൾ നായകന്റെ ഭാവിയിൽ നിർണായക തീരുമാനത്തിന് സാധ്യത; രോഹിതും കോഹ്‌ലിയും ലോകകപ്പ് ടീമിൽ വേണമെന്ന് ജോണ്ടി റോഡ്സ് September 3, 2026
    മുംബൈ: 2027 ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ യോഗം ചേരാനിരിക്കെ, നായകന്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത്.  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിരമിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി അംഗം രോഹിതിനോട് ആവശ്യപ്പെട്ടതായും, ഇതില്‍ രോഹിത് അസ്വസ്ഥനായിരുന്നെങ്കിലും വിരമിക്കലിന് […]

Foot Ball


Cricket