Gossips, Viral and Fun News-വൈറൽ വാർത്തകൾ

Gossips, Viral and Fun News-വൈറൽ വാർത്തകൾ




 

  • സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും January 18, 2026
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും.  കേന്ദ്രസർക്കാരിനെതിരായ തുടർ സമരപരിപാടികളും ആലോചനയിലാണ്. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. സംസ്ഥാനങ്ങള […]
  • സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ മുഖ്യാതിഥി January 18, 2026
    തൃശ്ശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.  മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.  ഇനി 8 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത […]
  • ഡോ. ആനി പോൾ വീണ്ടും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയർ January 18, 2026
    ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററെന്ന ബഹുമതിയുള്ള ഡോ. ആനി പോൾ റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഏഴാം തവണയാണ് ഈ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് അവർ തെരഞ്ഞെടുക്കപ്പെടുന്നത്.  റോക്ക്ലാൻഡ് കൗണ്ടി ഭരണരംഗത്ത് ദീർഘകാലമായി അവർ കാഴ്ചവെക്കുന്ന കാര്യക്ഷമമായ നേതൃത്വം, അർപ്പണബോ […]
  • ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിനു കാരണം ടെക്സസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്നു കുടുംബം January 18, 2026
    ടെക്സസിൽ ഇന്ത്യക്കാരനായ മെഡിക്കൽ ടെക് വിദ്യാർഥി വൈഭവ് ദുഗ്ഗൽ മരണമടയാൻ കാരണം യൂണിവേഴ്സിറ്റി സ്റ്റാഫിന്റെ പീഡനമാണെന്നു കുടുംബം ആരോപിച്ചു. കഴിഞ്ഞ ജൂലൈയിൽ ദുഗ്ഗൽ ജീവനൊടുക്കിയതു യൂണിവേഴ്സിറ്റിയുടെ നടപടി ക്രമങ്ങളിൽ ഉണ്ടായ പാളിച്ചകൾ മൂലവുമാണെന്നു കുടുംബം കുറ്റപ്പെടുത്തി. ആവർത്തിച്ചുള്ള പീഡനവും ബലപ്രയോഗവും അവർ ചൂണ്ടിക്കാട്ടി. ദുഗ്ഗലിനെതിരെ ഒരു രോഗി ഉയർത്തിയ ആരോപണം അ […]
  • മിനസോട്ടയിൽ ഐസിനു കോടതിയുടെ വിലങ്ങ് January 18, 2026
    മിനസോട്ടയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്കു നേരെ പ്രതികാര നടപടി എടുക്കുന്നതിൽ നിന്നു ഐസിനെ ഫെഡറൽ ജഡ്ജ് കെയ്റ്റ് എം.മേനേൻഡസ് വിലക്കി. പെപ്പർ സ്പ്രേ ഉൾപ്പെടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ജഡ്ജ് നിരോധിച്ചു. പ്രതിഷേധിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയോ അവരെ കസ്റ്റഡിയിൽ എടുക്കുകയോ പാടില്ല. അവകാശ ലംഘനം ആരോപിച്ചു ഏതാനും ആക്ടിവി […]
  • ഫോർഡിന്റെ കുക പ്ലഗ്-ഇൻ ഹൈബ്രിഡ് ക്രോസ്സൊവർ കാർ മോഡലുകൾക്ക് തീപിടിത്ത മുന്നറിയിപ്പ് നൽകി കമ്പനി; അയർലണ്ടിൽ ബാധിക്കുക 2,865 കാറുകളെ January 18, 2026
    അയര്‍ലണ്ടിലെ 2,865 കുക പ്ലഗ് - ഇൻ ഹൈബ്രിഡ് ക്രോസ്സൊവർ കാറുകള്‍ക്ക് തീപിടിത്ത മുന്നറിയിപ്പ് നല്‍കി ഫോര്‍ഡ്. രാജ്യത്ത് വിറ്റഴിച്ച ഈ മോഡല്‍ കാറുകളിലെ ബാറ്ററി പ്രശ്‌നം തീപിടിത്തത്തിന് വഴി വച്ചേക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ വഴിയൊന്നുമില്ലെന്നും, എന്നാല്‍ ഈ വര്‍ഷം പകുതിയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമ […]
  • അമേരിക്കയിൽ പഠന വായ്പ തിരിച്ചടവിൽ ഇളവ്; ശമ്പളത്തിൽ നിന്നുള്ള തുക ഈടാക്കൽ താൽക്കാലികമായി നിർത്തി January 17, 2026
    വാഷിങ്ടൻ: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ചതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി ആദ്യവാരം മുതൽ കുടിശ്ശികക്കാർക്ക് നോട്ടിസ് അയച്ചു തുടങ്ങിയ വകുപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റമാണിത്. കഴിഞ്ഞ ഭരണകൂടം വരുത്തിവച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഈ […]
  • മേരിലാൻഡിൽ 13 വയസ്സുകാരിയെ കാണാതായി January 17, 2026
    മേരിലാൻഡ്: ജർമൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ചു.