National News highlights- ദേശീയ വാർത്തകൾ

National News highlights- ദേശീയ വാർത്തകൾ


  • കൊളംബിയൻ അധികൃതര്‍ സുവിശേഷ പ്രവര്‍ത്തകരെ കൊന്നുതള്ളിയ കൂട്ടക്കുഴിമാടം കണ്ടെത്തി July 5, 2025
    ബൊഗോട്ട: കൊളംബിയന്‍ അധികൃതര്‍ ഗ്വാവിയാര്‍ വകുപ്പിലെ കാലമര്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി. എട്ടു ക്രൈസ്തവ മത നേതാക്കളുടെ മൃതദേഹങ്ങളായിരുന്നു അതില്‍ കൊന്നു തള്ളിയിരുന്നത്. ക്രിസ്ത്യന്‍ ഡെയ്ലി ഇന്‍റര്‍നാഷണലാണ് ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടത്. ജയിംസ് കൈസെഡോ, ഓസ്കാര്‍ ഗാര്‍സിയ, മരിയൂരി […]
  • ടെക്സസ് പ്രളയത്തിൽ 24 മരണം; സമ്മർ ക്യാമ്പിൽ ഉണ്ടായിരുന്ന നിരവധി പെൺകുട്ടികളെ കാണാതായി July 5, 2025
    ടെക്സസിൽ കനത്ത മഴയെ തുടർന്നു ഗ്വാഡലുപ്പേ നദി കരകവിഞ്ഞ സാൻ അന്റോണിയോയുടെ പ്രാന്ത പ്രദേശത്തെ ഹണ്ടിൽ 24 പേർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. നദീ തീരത്തു ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ നിന്നു ക്യാബിനുകൾ കുത്തിയൊലിച്ചു പോയതോടെ രണ്ടു ഡസനോളം പെൺകുട്ടികളെ കാണാതാവുകയും ചെയ്തു. "അവരെ കണ്ടുകിട്ടില്ല എന്ന് അർഥമില്ല," ലെഫ് ഗവർണർ ഡാൻ […]
  • രാമസ്വാമി നാലു മാസം കൊണ്ട് $9.7 മില്യൺ സമാഹരിച്ചു, ഒഹായോ ഗവർണർ മത്സരത്തിൽ കുതിപ്പ് July 5, 2025
    ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ പ്രവേശിച്ച ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി നാലു മാസം കൊണ്ട് $9.7 മില്യൺ സമാഹരിച്ചെന്നു റിപ്പോർട്ട്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻനിരക്കാരനായ രാമസ്വാമിയുടെ വിജയസാധ്യത വർധിക്കുന്നു എന്നതാണ് അതിന്റെ സൂചന. ഇപ്പോഴത്തെ ഗവർണർ മൈക്ക് ഡിവൈൻ 2021ൽ രണ്ടാം തവണ മത്സരിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ പിരിച്ചത് വെറും $3 മില്യൺ ആണ്. കഴിഞ്ഞ […]
  • ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു July 5, 2025
    ഡാലസ്: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് 1776 ജൂലൈ 4നു സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിനെ അനുസ്മരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വാതന്ത്ര്യ ദിനം, ജൂലൈ നാലിനു ഡാലസ് കേരള അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചുട്ടു പൊള്ളുന്ന വെയിലിനെ അവഗണിച്ചു ഡാളസ് ഫോർട്ട് വർ […]
  • ഡാളസ് മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തെ ഐ എ എം സിയും കെയറും അപലപിച്ചു July 5, 2025
    ഡാളസ് മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ഹിന്ദു നേതാവ് കാജൽ ഹിന്ദുസ്ഥാനിയുടെ ആഹ്വാനത്തെ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി), കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (കെയർ-ടെക്സസ്) എന്നീ സംഘടനകൾ ശക്തമായി അപലപിച്ചു. ഡാളസിൽ ജൂൺ 29നു ഹൈന്ദവ സംഘടനകൾ നടത്തിയ ചടങ്ങിലാണ് ഹിന്ദുസ്ഥാനി ഈ ആഹ്വാനം നടത്തിയത്. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ വിദ് […]
  • ഇന്ത്യൻ പ്രവാസി സമൂഹം അർജന്റീനയിൽ മോദിക്കു ആവേശോജ്വലമായ സ്വീകരണം നൽകി July 5, 2025
    അർജന്റീനയിൽ സന്ദർശനത്തിനു എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വെള്ളിയാഴ്ച്ച രാത്രി ബായ്നസ് ഏറിസിലെ അൽവിയർ പാലസ് ഹോട്ടലിൽ ഇന്ത്യൻ പ്രവാസി സമൂഹം ആവേശോജ്വലമായ സ്വീകരണം നൽകി. 'മോദി, മോദി,' 'ജയ്‌ഹിന്ദ്‌,' 'ഭാരത് മാതാ കീ ജയ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. പാരമ്പര്യ ശൈലിയിൽ പൂക്കൾ വർഷിച്ചാണ് അവർ മോദിയെ സ്വീകരിച്ചത്. സാംസ് […]
  • തീരുവ ചുമത്തുന്ന കത്തുകൾ തിങ്കളാഴ്ച്ച 12 രാജ്യങ്ങൾക്കു യുഎസ് നൽകുമെന്നു ട്രംപ് July 5, 2025
    ഇറക്കുമതി തീരുവ ചുമത്തുന്ന കത്തുകൾ തിങ്കളാഴ്ച്ച 12 രാജ്യങ്ങൾക്കു യുഎസ് നൽകുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് വ്യാപാര കരാറിൽ എത്താൻ നൽകിയിരുന്ന അവസാന ദിവസം. "12 രാജ്യങ്ങൾക്കുള്ള കത്തുകൾ ഞാൻ ഒപ്പിട്ടിട്ടുണ്ട്," എയർ ഫോഴ്‌സ് വണ്ണിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "രാജ്യങ്ങളുടെ പേര് തിങ്കളാഴ്ച്ച അറിയാം.വ്യത്യസ്‍തമായ തീരുവകൾ […]
  • അറസ്റ്റിലായ പ്രശസ്ത മെക്സിക്കൻ ബോക്സർ ജൂലിയോ സീസർ ഷാവേസ് ജൂനിയറിനെ നാട് കടത്തും July 5, 2025
    പ്രശസ്ത മെക്സിക്കൻ ബോക്സിംഗ് ഇതിഹാസം ജൂലിയോ സീസർ ഷാവസിന്റെ മൂത്ത മകൻ ജൂലിയോ സീസർ ഷാവസ് ജൂനിയറെ വിസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യു എസിൽ തുടർന്നതിനെ തുടർന്ന് ലോസ് ഏഞ്ചലസിൽ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ഇദ്ദേഹം മെക്സിക്കോയിലേക്ക് നാടുകടത്തൽ നടപടി നേരിടുകയാണന്ന് ഫെഡറൽ ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.  2024 ഫെബ്രുവരിയില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും […]
  • ചമ്പക്കുളം മൂലം വള്ളംകളി 9ന്‌. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും July 5, 2025
    ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവം ഒമ്പതിന് പകൽ 2.30-ന്‌ പമ്പയാറ്റിൽ നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും.  ജലഘോഷയാത്ര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഫ്ലാഗ് ഓഫ്ചെയ്യും. സാംസ്‌കാരികസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.  മന്ത്രി പി പ്രസാദ് സമ്മാനം നൽകും. മാസ്ഡ്രിൽ തിരുവിതാംകൂർ ദേവസ് […]
  • റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു. പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു July 5, 2025
    ആലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു. ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപ് സ്വദേശി പടിപ്പുരയിൽ ജമാൽ മുഹമ്മദ് (45) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. എറണാകുളത്തെ ഒരു കാറ്ററിംഗ് കമ്പനിയിൽ കഴിഞ്ഞ മൂന്നുവർഷമായി ജോലി ചെയ്തു വന്നിരുന്ന ജമാൽ മുഹമ്മദ്.  ജോലി സംബന്ധമായ ആവശ്യത്തിനായി ട്രെയിനിൽ […]