Sports News -കായിക വാർത്തകൾ

Sports News -കായിക വാർത്തകൾFoot Ball

 • കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം അല്‍വാരോ വാസ്‌ക്വെസ് എഫ്‌സി ഗോവയില്‍; സ്ഥിരീകരിച്ച് ക്ലബ്‌ June 24, 2022
  പനാജി: കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിക്കുന്നതിന് നിര്‍ണായക പ്രകടനം കാഴ്ചവച്ച സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വെസിനെ എഫ്‌സി ഗോവ റാഞ്ചി. നേരത്തെ തന്നെ വാസ്‌ക്വെസ് ഗോവയിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. 23 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ വാസ്‌ക്വെസിന്റെ പ്രകടനം […]
 • ഖത്തര്‍ ലോകകപ്പ് ; ടീമുകളില താരങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ ഫിഫ തീരുമാനം June 24, 2022
  ദോഹ : ഖത്തർ ലോകകപ്പിൽ ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം. 23 അംഗ ടീമിൽ 3 പേരെ കൂടി അധികമായി ഉൾപ്പെടുത്താനാണ് ഫിഫ അനുമതി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റുകളിൽ 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു. അധിക താരങ്ങളും ടീമിൽ കൊവിഡ് പ്രോട്ടോകോ […]
 • കാല്‍പ്പന്തിന്‍റെ ‘മിശിഹ’ക്ക് ഇന്ന് 35-ാം പിറന്നാള്‍ June 24, 2022
  ദില്ലി : അര്‍ജന്‍റീന സൂപ്പർ താരം ലിയോണൽ മെസിക്ക് ഇന്ന് 35ആം പിറന്നാൾ. ലോകകപ്പ് വർഷത്തിൽ അർജന്‍റീന ആരാധകരും  പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. പ്രായമേറുംതോറും വീര്യംകൂടുകയാണ് ലിയോണൽ മെസ്സിക്ക്. അർജന്‍റീന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കലാശപ്പോരിൽ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസി ആദ്യ […]
 • എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം: ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ജ്യോതിഷിയെ നിയമിച്ചിരുന്നതായി റിപ്പോര്‍ട്ട്; ചെലവ് 16 ലക്ഷം രൂപ! June 22, 2022
  ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നല്‍കിയത് 16 ലക്ഷം രൂപയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നു. ഇയാള്‍ ഒരു ജ്യോതിഷ ഏജന്‍സിയുടെ ഭാഗമായ വ്യക്തിയാണെന്ന് പ […]
 • സഹലിന് യൂറോപ്യന്‍ ക്ലബിലേക്ക് ഓഫര്‍, അവസാന ഘട്ടത്തില്‍ തിരിച്ചടി June 22, 2022
  കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്യന്‍ ക്ലബിലേക്ക് പോകാനുള്ള അവസരം നഷ്ടമായി. ഐസ്‌ലാന്റ് ക്ലബായ IBV Vestmannaeyjar ആയിരുന്നു സഹലിനെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ലോണില്‍ താരത്തെ അയക്കാനും തയ്യാറായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്കിങ്കിസ് പറഞ്ഞു. വിസ പ്രശ്നവും വര്‍ക്ക് പെര്‍മിറ്റ് ലഭി […]
 • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ മതിലില്‍ ഇടിച്ച്‌ തകര്‍ന്നു June 21, 2022
  പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ  ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ റോഡപകടത്തില്‍ തകര്‍ന്നു. ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോണ്‍  എന്ന സ്പോര്‍ട്സ് കാറാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച സ്പെയിനിലെ (Spain) മയോര്‍ക്കയില്‍  വെച്ചായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് റൊണാള്‍ഡോ കാറിലുണ്ടായിരുന്നില്ല. താരത്തിന്റെ അംഗരക്ഷകരില്‍ […]
 • ബ്രൈസ് മിറാന്‍ഡ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയ്ക്ക് കരുത്ത് കൂട്ടാന്‍ പുതിയ താരമെത്തി June 15, 2022
  കൊച്ചി: മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രൈസ് മിരാന്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സില്‍. 2026 വരെ താരം ടീമില്‍ തുടരും. ഇടതുവിങ്ങിലൂടെ ആക്രമിച്ച് കയറി ഗോളടിക്കാന്‍ അവസരമൊരുക്കുന്നതില്‍ വിദഗ്ധനാണ് മുംബൈ സ്വദേശിയായ ഈ 22കാരന്‍. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലും മിരാന്‍ഡ കളിച്ചിട്ടുണ്ട്.
 • ഹോങ്കോങ്ങിനെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു; എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷനില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്‌ June 14, 2022
  കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോളില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ 4-0ന് തകര്‍ത്തു. രണ്ടാം മിനിറ്റില്‍ അന്‍വര്‍ അലി, 45-ാം മിനിറ്റില്‍ സുനില്‍ ഛേത്രി, 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്, ഇഞ്ചുറി ടൈമില്‍ ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിച്ച് ഒന […]
 • എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍: നേപ്പാളിനെതിരെ കുവൈറ്റിന് വമ്പന്‍ ജയം June 11, 2022
  കുവൈറ്റ് സിറ്റി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ നേപ്പാളിനെതിരെ കുവൈറ്റിന് തകര്‍പ്പന്‍ ജയം. 4-1നാണ് കുവൈറ്റ് നേപ്പാളിനെ തകര്‍ത്തത്. 28-ാം മിനിറ്റില്‍ ഫഹദ് അല്‍ റാഷിദിയുടെ ഗോളിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. 48, 70 മിനിറ്റുകളില്‍ യൂസഫ് നാസറും, 73-ാം മിനിറ്റില്‍ മുബാറക് അല്‍ ഫനേനിയും നേടിയ ഗോളിലൂടെ കുവൈറ്റ് വിജയം ഉറപ്പിക്കുകയാ […]
 • ഗോളടിച്ച് സഹലും ഛേത്രിയും; എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷനില്‍ അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ June 11, 2022
  കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് തോല്‍പിച്ചു. 86-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ സുബൈര്‍ അമിരി നേടിയ ഗോളിലൂടെ അഫ്ഗാനിസ്ഥാന്‍ ഒപ്പമെത്തി. മലയാളിതാരം സഹല്‍ സമദ് അവസാനനിമിഷം നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നേരത്തെ കംബോഡിയയെയും […]
 • പിഎസ്‌ജി പരിശീലകനാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിദാന്‍ June 10, 2022
  പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ പരിശീലകനാകുമെന്ന വാര്‍ത്തകള്‍ തള്ളി ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍. അടുത്ത സീസണില്‍ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് പകരം സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് അലയ്ന […]
 • ആമസോണും റിലയന്‍സും നേര്‍ക്കുനേര്‍; ഐ പി എല്‍ സംപ്രേഷണ അവകാശങ്ങള്‍ക്കായി പോരാടാനൊരുങ്ങി ജെഫ് ബെസോസും അംബാനിയും June 10, 2022
  ലോക കോടീശ്വരന്മാരായ ജെഫ് ബെസോസും(ആമസോണ്‍ സ്ഥാപകന്‍) മുകേഷ് അംബാനിയും(റിലയന്‍സ് ചെയര്‍മാന്‍)​ ഒരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. 600 മില്യണ്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന, ഏകദേശം ആറ് ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമുള്ളതുമായ,​ ലോകത്തില്‍ അതിവേഗം വളരുന്ന കായിക ഇനങ്ങളിലൊന്നായ ക്രിക്കറ്റിന്റെ മാദ്ധ്യമ അവകാശത്തിനുവേണ്ടിയാണ് പോരാട്ടം. ജൂണ്‍ 12 ന് നടക്കുന്ന ഐ പി എല്‍ […]
 • എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍; കംബോഡിയയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ June 8, 2022
  കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോളില്‍ കംബോഡിയക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 14, 60 മിനിറ്റുകളില്‍ സുനില്‍ ഛേത്രിയാണ് ഗോളുകള്‍ നേടിയത്.
 • അർജന്‍റൈൻ താരം കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു June 4, 2022
  റിയോ ഡി ജനീറോ: അർജന്‍റൈൻ താരം കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. മുപ്പത്തിയെട്ടുകാരനായ ടെവസ് ആദ്യമായി ബൂട്ടണിഞ്ഞ ബോക്ക ജൂനിയേഴ്സിന് വേണ്ടിയാണ് അവസാനമായും കളിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി 76 മത്സരങ്ങളിൽ കളിച്ചു. 13 ഗോൾ നേടി. 2004ലെ ഏഥൻസ് ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ അര്‍ജന്‍റീന ടീമിലെ അംഗമായിരുന്നു ടെവസ്. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാ […]
 • ആദ്യം അല്‍വാരോ വാസ്‌ക്വെസ്, പിന്നാലെ വിന്‍സി ബരെറ്റോ, ഇപ്പോഴിതാ ചെഞ്ചോ ഗില്‍റ്റ്‌ഷെനും കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു! സ്ഥിരീകരിച്ച് ക്ലബ്‌ June 2, 2022
  കൊച്ചി: ഭൂട്ടാനീസ് സൂപ്പര്‍താരം ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അല്‍വാരോ വാസ്‌ക്വെസും, വിന്‍സി ബാരെറ്റോയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു. വിന്‍സി ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോകുന്നത്. വാസ്‌ക്വെസ് എഫ്‌സി ഗോവയിലേക്ക് ചേക്കേറുമെന്നാണ് വിവരം. പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതു മൂലമ […]

Cricket

 • രണ്ട് ശതകം, മുംബൈക്ക് ശക്തമായ മറുപടിയുമായി മധ്യപ്രദേശ് ; ലീഡിനരികെ June 24, 2022
  ബെംഗളൂരു : രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്കെതിരെ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. മുംബൈയുടെ 374 റണ്‍സ് പിന്തുടരുന്ന മധ്യപ്രദേശ് മൂന്നാം ദിവസത്തെ കളി നിർത്തുമ്പോള്‍ 123 ഓവറില്‍ മൂന്ന് വിക്കറ്റിന് 368 റണ്‍സ് എന്ന നിലയിലാണ്. ലീഡിനായി മധ്യപ്രദേശിന് ഏഴ് റണ്‍സ് കൂടി മതി. 67* റണ്‍സുമായി രജത് പടിദാറും, 11* റണ്‍സെടുത്ത് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയുമാണ് ക്രീ […]
 • രഞ്ജി ട്രോഫിയിലെ റണ്‍വിളയാട്ടം ; സർഫറാസ് ഖാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക്? June 24, 2022
  ബെംഗളൂരു : രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി റണ്‍മഴ പെയ്യിക്കുന്ന ബാറ്റിംഗ് മെഷീന്‍ സർഫറാസ് ഖാനെ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ടീമിലെടുത്തേക്കുമെന്ന് റിപ്പോർട്ട്. രഞ്ജി ട്രോഫി ഫൈനലില്‍ കഴിഞ്ഞ ദിവസവും ശതകം നേടി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സർഫറാസ്. ‘സർഫറാസ് ഖാനെ അവഗണിക്കുക സാധ്യമല്ല. താരത്തിന്‍റെ മികവ് പ്രകടനങ്ങള്‍ വ്യക്തമാക് […]
 • ‘മികച്ച പ്രകടനം വേണം, ആളുകള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുത്’ ; വിരാട് കോലിക്ക് കപിലിന്റെ മുന്നറിയിപ്പ് June 23, 2022
  ദില്ലി : ടി20 ലോകകപ്പ് അടുത്തിരിക്കെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക. അദ്ദേഹം അവസാനമായി അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട് രണ്ടര വര്‍ഷത്തോളമാകുന്നു. നായകസ്ഥാനമൊഴിവാക്കി ഇത്തവണ ഐപിഎല്‍ സീസണിന് ഇറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇനി ഇംഗ്ലണ്ടിനെതിരെയാണ് കോലി കളിക്കുക. ഒരു […]
 • രഞ്ജിയിൽ തകർപ്പൻ ഫോം തുടർന്ന് സർഫറാസ്; ഫൈനലിലും സെഞ്ചുറി June 23, 2022
  മുംബൈ : രഞ്ജി ട്രോഫിയിൽ അസാമാന്യ ഫോം തുടർന്ന് മുംബൈ താരം സർഫറാസ് ഖാൻ. മധ്യപ്രദേശിനെതിരായ ഫൈനലിലെ ആദ്യ ഇന്നിംഗ്സിൽ താരം സെഞ്ചുറി നേടി. ഈ രഞ്ജി സീസണിൽ സർഫറാസ് നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്. മുംബൈ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായ സർഫറാസ് 134 റൺസെടുത്ത് ടീമിൻ്റെ ടോപ്പ് സ്കോററായി. ആദ്യ ഫിഫ്റ്റി നേടാൻ 152 പന്തുകൾ നേരിട്ട സർഫറാസ് വെറും 38 പന്തുകളിൽ അടുത്ത ഫ […]
 • വാഷിംഗ്ടൺ സുന്ദറിനെ ടീമിലെത്തിച്ച് ലങ്കാഷയർ June 23, 2022
  ദില്ലി : ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറെ ടീമിലെത്തിച്ച് കൗണ്ടി ടീമായ ലങ്കാഷയർ. പരുക്കേറ്റതിനെ തുടർന്ന് ദീർഘകാലമായി കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സുന്ദർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു. റോയൽ ലണ്ടൻ വൺ ഡേ ടൂർണമെൻ്റിലെ എല്ലാ മത്സരങ്ങളിലും ലങ്കാഷയറിനായി സുന്ദർ കളിക്കും. ഇന്ത്യക്കായി 4 വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും 31 ടി-20കളും കളി […]
 • ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും ; വില്യംസണ്‍ തിരിച്ചെത്തും June 23, 2022
  ദില്ലി : ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ട് ഇന്നിറങ്ങും. ഹെഡ്ഡിംഗ്‌ലിയിലാണ് മൂന്നാമത്തെ ടെസ്റ്റ്. പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. ജാമി ഒവേര്‍ട്ടന്‍ ആന്‍ഡേഴ്‌സന് പകരം അരങ്ങേറ്റം കുറിക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ആന്‍ഡേഴ്‌സന് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ […]
 • ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്; നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിൽ കളിക്കും June 23, 2022
  ദില്ലി : ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മ […]
 • ഇന്ത്യന്‍ ക്യാപ്റ്റനാകുക എന്നത് വലിയ കാര്യം, ആദ്യം പന്ത് പക്വത കാട്ടട്ടെ, ക്യാപ്റ്റനാക്കേണ്ടത് പിന്നീട്! വിമര്‍ശിച്ച് മുന്‍താരം June 22, 2022
  മുംബൈ: ഋഷഭ് പന്ത് ബാറ്റിങ്ങില്‍ കൂടുതല്‍ പക്വത കാട്ടേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പന്തിനെ ക്യാപ്റ്റനാക്കി തീരുമാനത്തെ മദന്‍ ലാല്‍ വിമര്‍ശിച്ചു. തനിക്ക് സാധിക്കുമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് പന്തിനെ തടയുമായിരുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യൻ ക്യാപ്റ്റനാകുക […]
 • ടീമിലേക്ക് തിരഞ്ഞെടുത്തില്ല; പാക് ആഭ്യന്തര ക്രിക്കറ്റ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു June 22, 2022
  ഇസ്ലാമാബാദ്: ടീമില്‍ ഇടം നേടാനാകാത്തതില്‍ മനംനൊത് പാക് ആഭ്യന്തര ക്രിക്കറ്റ് താരം ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്വാസിംബാദ് സ്വദേശിയായ ഫാസ്റ്റ് ബൗളര്‍ ശുഐബാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് ചൊവ്വാഴ്ചയാണ് യുവതാരം ആത്മഹത്യയ്ക്ക് ശ് […]
 • രഞ്ജി ട്രോഫി ഫൈനല്‍ ; ജയ്സ്വാള്‍, സർഫറാസ് കരുത്തില്‍ ആദ്യദിനം മുംബൈ June 22, 2022
  ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈ ആദ്യദിനം ഭേദപ്പെട്ട നിലയില്‍. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ 90 ഓവറില്‍ അഞ്ച് വിക്കറ്റിന് 248 എന്ന നിലയിലാണ് മുംബൈ. 40* റണ്ണുമായി സർഫറാസ് ഖാനും 12* റണ്ണെടുത്ത് ഷാംസ് മലാനിയുമാണ് ക്രീസില്‍. 78 റണ്ണെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളാണ് നിലവിലെ ടോപ് സ്കോറർ. അനുഭവ് അഗർവാളും സരാംന്‍ഷ് ജയ്നും രണ്ടുവീതം വിക്കറ്റ് ന […]
 • വിരാട് കോഹ്‌ലിക്കും കോവിഡ് ബാധ, ഇംഗ്ലണ്ട് ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ക്ക് തിരിച്ചടി June 22, 2022
  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാല്‍ദീവ്‌സില്‍ അവധി ആഘോഷിച്ച്‌ ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷമാണ് താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ താരം കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. എന്നാല്‍ താരത്തിന് കോവിഡ് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യന്‍ […]
 • രവീന്ദ്ര ജഡേജയ്ക്ക് ഭീഷണിയായി ഷാക്കിബ് ; നില മെച്ചപ്പെടുത്തി ഇഷാന്‍ കിഷന്‍- പുതിയ റാങ്കിംഗ് ഇങ്ങനെ June 22, 2022
  ദില്ലി : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക്  ഭീഷണിയായി ഷാക്കിബ് അല്‍ ഹസന്‍ . നിലവില്‍ ഒന്നാം റാങ്കിലാണ് ജഡേജ. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ജഡേജയ്ക്കടുത്തെത്തി. ജഡേജയ്ക്ക 39 പോയിന്റ് പിറകില്‍ രണ്ടാമതാണ് ഷാക്കിബ്. രണ്ടാമതുണ്ടായിരുന്നു ഇന്ത് […]
 • സഞ്ജുവിന് ആശ്വസിക്കാം ; അയര്‍ലന്‍ഡില്‍ കളിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടില്‍ കളിക്കും ; ടീമിനെ നിലനിര്‍ത്തിയേക്കും June 22, 2022
  മുംബൈ : ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന ഏക ടെസ്റ്റിനും അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിലേക്കുള്ള ടീം പ്രഖാപിച്ചപ്പോള്‍ രാഹുല്‍ ത്രിപാഠി പുതുമുഖ താരമായി ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണിനും അവസരം നല്‍കിയിരുന്നു. സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ടീ […]
 • ട്വിറ്ററിലല്ല, ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ ; രാഹുല്‍ തെവാട്ടിയക്ക് മുന്‍താരത്തിന്‍റെ ഉപദേശം June 21, 2022
  ദില്ലി : അയർലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ട്വിറ്ററിലൂടെ അമർഷം അറിയിച്ചിരുന്നു ഓൾറൗണ്ട‍ർ രാഹുല്‍ തെവാട്ടിയ. ഐപിഎല്‍ കിരീടമുയർത്തിയ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം തെവാട്ടിയ പുറത്തെടുത്തിരുന്നു. ട്വിറ്ററില്‍ പ്രതിഷേധിക്കുകയല്ല, കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്ന് തെവാട്ടിയക്ക് താക്കീത് നല്‍കിയിരിക്കുകയാ […]
 • അശ്വിന് കൊവിഡ്, ഇംഗ്ലണ്ടിലെത്താന്‍ വൈകും June 21, 2022
  ചെന്നൈ : ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഓഫ് സ്പിന്നര്‍ അശ്വിന്‍ ഉടന്‍ ചേരില്ല. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ഈ മാസം 16ന് ലണ്ടലിനേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന് പോകാനായിരുന്നില്ല. നിലവില്‍ ക്വാറന്‍റീനിലുള്ള അശ്വിന്‍ കൊവിഡ് നെഗറ്റീവയശേഷമെ ഇംഗ്ലണ്ടിലെത്തു. ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന ലെസസ്റ്റര്‍ഷെയ […]