News from Middle East -അറേബ്യൻ വാർത്ത

News from Middle East അറേബ്യൻ വാർത്ത


  • പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; സന്തോഷ്‌ ജി. നായര്‍ -പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ -ജനറൽ സെക്രട്ടറി, ജോർജ് വർഗീസ്- ട്രഷറർ May 20, 2024
    ജിദ്ദ:- ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള  പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ്) 2024-25 വർഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. സന്തോഷ്‌ ജി. നായര്‍-പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ-ജനറൽ സെക്രട്ടറി, ജോർജ് വർഗീസ്- ട്രെഷറർ, എന്നിവരാണ് മുഖ്യ ഭാരവാഹികൾ.   ജോസഫ് വർഗീസ് രക്ഷാധികാരിയായും സ്ഥാനമേറ്റെടുത്തു. അയൂബ് ഖാൻ പന്തളം- വൈസ് പ്രസിഡന്റ് (അ […]
  • ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  'ഗ്രൗണ്ടിങ്' - മീഡിയ സെമിനാറും ട്രെയിനിങ് വർക്ക് ഷോപ്പും മെയ് 25 ന് രാവിലെ 9 മണിക്ക് May 20, 2024
    ന്യൂ യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമരംഗത്തെ പ്രഗത്ഭരെ അണിനിരത്തികൊണ്ടു സംഘടിപ്പിക്കുന്ന 'ഗ്രൗണ്ടിങ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക് ഷോപ്പും മെയ് മാസം 25ന് ന്യൂയോർക് സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 6.30ന്. മാതൃഭൂമി ടെലിവിഷൻ ചാനലിന്റ ഡെപ്യൂട്ടി എഡിറ്റർ […]
  • റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി May 20, 2024
    റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 - ലെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ബത്ത ലുഹു ആഡിറ്റോറിയത്തിലെ വർണാഭമായ ചടങ്ങിൽ വച്ച്  ധാരണാ പത്രം കൈമാറി. ഫൈനൽ മത്സരാർത്ഥികളിൽ രണ്ട് പേർ അവരുടെ അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നു.  കേളി വൈസ് പ്രസിഡന്റ് ഗഫൂ […]
  • "ഇന്ത്യാ മുന്നണി അധികാരത്തിലേറും": ഇ ടി മുഹമ്മദ് ബഷീർ May 20, 2024
    ജിദ്ദ:   വർഗ്ഗീയ ശക്തികളെ തൂത്തെറിഞ്ഞു ശാന്തിയുടെയും സമാധാനത്തിന്റയും വാഹകർ രാജ്യത്തിന്റെ അധികാരമേൽകുമന്ന് സിറ്റിംഗ് എം പിയും ഫലം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ  മലപ്പുറം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.   വിശുദ്ധ ഉംറ നിർവഹിക്കാനായി ജിദ്ദയിലെത്തിയപ്പോൾ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിര […]
  • ജിദ്ദ കെ എം സി സി ഹജ്ജ് സെൽ ഓഫീസും ഹെൽപ് ഡെസ്‌ക്കും ഇ ടി മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്‌തു May 20, 2024
    ജിദ്ദ:  കെ എം സി സി സെൻട്രൽ കമ്മിറ്റി സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങളുടെ ഏകോപന വശ്യാർത്തം ഏർപ്പെടുത്തിയ  ഹെൽപ് ഡെസ്‌ക്കും ഹജ്ജ് സെൽ ഓഫീസും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രെട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി. ഉൽഘാടനം  ചെയ്‌തു . ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ മുഴുവൻ മലയാളികൾക്കുമായു ള്ള  ഒരു  സേവാ കേന്ദ്രമായി ഹെൽപ് ഡെസ്‌ക് മാറട്ടെ എന്നദ്ദേഹം ആ […]
  • എസ്‌വൈഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ പ്രൗഡ സ്വീകരണം നൽകി May 20, 2024
    മക്ക: എസ്‌വൈഎസ് (സുന്നീ യുവജന സംഘം) കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന്  ഐസിഎഫ് - ആർഎസ്‌സി വളണ്ടിയർ കോർ പ്രൗഡമായ സ്വീകരണം നൽകി. രണ്ടു സംഘങ്ങളായാണ് ഇത്തവണ എസ്‌വൈഎസ് കേരള തീർത്ഥാടകരെ കൊണ്ടുവരുന്നത്. ഡോ. മുഹമ്മദ്‌ കുഞ്ഞു സഖാഫിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘമാണ് ഞായറാഴ്ച ജിദ്ദ വഴി മക്കയിൽ എത്തിച്ചേർന്നത്. മക്കയിലെ അജ് യാദ് മസാഫിയിലുള്ള അൽ മകാരിം ഹോട […]
  • പ്രഥമ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മക്കയില്‍ പ്രൗഢ സ്വീകരണം May 20, 2024
    മക്ക; ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ പ്രഥമ ഹജ്ജ് സംഘത്തിന് മക്കയില്‍ ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ പ്രൗഢമായ സ്വീകരണം നല്‍കി. വ്യാഴാഴ്ച രാത്രി പത്ത് മണിക്കാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. ഹജ്ജ് മിഷന്‍ തയ്യാറാക്കിയ പ്രത്യേക ബസുകളിലാണ്് മക്കയിലെ താമസസ്ഥലമായ അസീസിയയില്‍ എത്തിയത്. അസീസിയയിലെ 134 ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ഹാജി […]
  • ഡബ്ലുഎംഎഫ്‌ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃദിനം ആചരിക്കുന്നു May 20, 2024
    മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. പങ്കെടുക്കേണ്ട കുട്ടികളുടെ രക്ഷിതാക്കള്‍ കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക  39736560,39542099,33926076
  • സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്ക് മുന്നിൽ സദാ സമയവും സർക്കാർ കാര്യാലയങ്ങളുടെ വാതിൽ തുറന്നിടാൻ മന്ത്രിമാർ തയാറാകണമെന്ന് കുവൈത്ത് പ്രധാനമന്ത്രി May 20, 2024
    കുവൈത്ത് : സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്ക് മുന്നിൽ സദാ സമയവും സർക്കാർ കാര്യാലയങ്ങളുടെ വാതിൽ തുറന്നിടാൻ മന്ത്രിമാർ തയാറാകണമെന്ന് പ്രധാനമന്ത്രി ഷൈക് അബ്ദുല്ല മുഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ്. രാജ്യത്തെ തന്ത്രപ്രധാനമായ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ഏജൻസികളും തമ്മിലുള്ള സ്ഥിരമായ സഹകരണവും തുടർച്ചയായ ഏകോപനവും ആവശ്യമാണെന്നും പ് […]
  • കുവൈറ്റില്‍ കഴിഞ്ഞ ദിവസം സ്വദേശി വീട്ടില്‍ തൂങ്ങി മരിച്ചത് വയനാട് സ്വദേശിനി May 20, 2024
    കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം സ്വദേശി വീട്ടില്‍ തൂങ്ങി മരിച്ചത് വയനാട് സ്വദേശിനിയെന്ന് സ്ഥിരികരിച്ചു. വയനാട് സ്വദേശിനി അജിത വിജയനെ (50 ) ആണ് കുവൈത്തിലെ സുലൈബിയ ഏരിയയിലെ സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.   മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.