Sports News -കായിക വാർത്തകൾ

Sports News -കായിക വാർത്തകൾ



Foot Ball

  • ഐഎസ്എല്‍: മൂന്നടിയില്‍ ഹൈദരാബാദിനെ മുക്കി ബെംഗളൂരു September 19, 2024
    ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളൂരു ഹൈദരാബാദ് എഫ്‌സിയെ നിഷ്പ്രഭമാക്കിയത്. അഞ്ചാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. രാഹുല്‍ ഭെക്കെയാണ് ബെംഗളൂരുവിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 85ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി […]
  • ഐഎസ്എല്‍: എഫ്‌സി ഗോവയ്‌ക്കെതിരെ ജംഷെദ്പുരിന് തകര്‍പ്പന്‍ ജയം September 17, 2024
    ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി, എഫ്‌സി ഗോവയെ തോല്‍പിച്ചു. 2-1നായിരുന്നു ജംഷെദ്പുരിന്റെ ജയം. ആദ്യ പകുതിയുടെ അവസാന നിമിഷം അര്‍മന്ദൊ സാദിഖു നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 74-ാം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ജാവിയര്‍ സിവേരിയൊ ജംഷെദ്പുരിനെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാന്‍ ഏതാനും നിമ […]
  • ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ മുഹമ്മദന് 'അശുഭ' തുടക്കം; അവസാന നിമിഷം വിജയം പിടിച്ചെടുത്ത് നോര്‍ത്ത് ഈസ്റ്റ്‌ September 16, 2024
    കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദന്‍ എസ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം മാത്രം ബാക്കി നില്‍ക്കെ അലെദിന്‍ അജറായിയാണ് വിജയഗോള്‍ നേടിയത്. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ ഇതോടെ നോര്‍ത്ത് ഈസ്റ്റ് അപ്രതീക്ഷിത ജയം സ്വന്തമാക്കി. ഐഎസ്എല്ലില്‍ മുഹമ്മദന്‍ […]
  • പഞ്ചാബിന്റെ പഞ്ചില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി; അവസാന നിമിഷം ഞെട്ടിക്കുന്ന തോല്‍വി September 15, 2024
    കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സി മഞ്ഞപ്പടയെ 2-1ന് തകര്‍ത്തു. വിരസമായിരുന്നു ആദ്യ പകുതി. ഗോളിനായി ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എന്നാല്‍ മത്സരത്തിലെ ക്ലൈമാക്‌സും, ആന്റി ക്ലൈമാക്‌സും രണ്ടാം പകുതിയിലായിരുന്നു. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല് […]
  • ഐഎസ്എൽ 2024, കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്സി September 15, 2024
    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഐഎസ്എൽ പതിനൊന്നാം സീസൺ ജയത്തോടെ തുടങ്ങാൻ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ മികായേൽ സ്റ്റാറെക്ക് കീഴിൽ അവസാന വട്ട പരിശീലനവും പൂർത്തിയാക്കി.  കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം ‌നേടിക്കൊടു […]
  • ഐഎസ്എല്‍: ആവേശപ്പോരാട്ടത്തില്‍ ഒഡീഷയെ തകര്‍ത്ത് ചെന്നൈയിന്‍, ഈസ്റ്റ് ബംഗാളിനെ കീഴടക്കി ബെംഗളൂരു September 14, 2024
    ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌സിക്കും, ബെംഗളൂരു എഫ്‌സിക്കും ജയം. ചെന്നൈയിന്‍ 3-2ന് ഒഡീഷ എഫ്‌സിയെയും, ബെംഗളൂരു 1-0ന് ഈസ്റ്റ് ബംഗാളിനെയും തോല്‍പിച്ചു. 48, 51 മിനിറ്റുകളില്‍ ഫാറൂഖ് ചൗധരിയും, 69-ാം മിനിറ്റില്‍ ഡാനിയല്‍ ചീമയുമാണ് ചെന്നൈയിനായി വല കുലുക്കിയത്.  ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഡീഗോ […]
  • ഓണാഘോഷം; 15ന് നടക്കുന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശനം പകുതി കാണികള്‍ക്ക് മാത്രം; വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌ September 13, 2024
    കൊച്ചി: തിരുവോണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 15ന് നടക്കുന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തിലേക്ക് പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.  മത്സര ദിവസം അവശ്യസേവനങ്ങൾ നൽകുന്നവരുടേയും പ്രവർത്തന പങ്കാളികളുടേയും പിന്തുണ നിർണായകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കൊപ്പം നിൽക്കുവാനുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്ന് ക്ലബ […]
  • ഐഎസ്എല്ലിന് ആവേശത്തുടക്കം; മോഹന്‍ബഗാന്‍-മുംബൈ സിറ്റി മത്സരം സമനിലയില്‍ September 13, 2024
    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് ആവേശത്തുടക്കം. ഇന്ന് നടന്ന മോഹന്‍ബഗാന്‍-മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. ഒമ്പതാം മിനിറ്റില്‍ ജോസ് ലൂയിസ് വഴങ്ങിയ ഓണ്‍ ഗോളിലൂടെ മോഹന്‍ ബഗാന് ആദ്യ ഗോള്‍ ലഭിച്ചു. 28-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് മോഹന്‍ബഗാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.  ആദ്യ പകുതി മോഹന്‍ബഗാന്‍ സ്വന്തമാക്കിയെങ്കിലും രണ് […]
  • ഇന്റർ കോണ്ടിനന്റൽ കപ്പ് കിരീടം സിറിയക്ക്; ഇന്ത്യയെ വീഴ്ത്തിയത് 3-0ത്തിന് September 9, 2024
    ഹൈദരാബാദ്: ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് കിരീടം സിറിയക്ക്. നിർണായക മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയാണ് സിറിയ ചാമ്പ്യന്മാരായത്. രണ്ടു പകുതികളിലുമായി മഹ്മൂദുൽ അസ് വദി, ദലേഹോ ഇറാൻഡസ്റ്റ്, പാബ്ലോ സബ്ബാഗ് എന്നിവരാണ് സിറിയക്കായി വലകുലുക്കിയത്. ആദ്യ മത്സരത്തിൽ മൗറീഷ്യസിനെ 2-0ത്തിന് തകർത്ത സിറിയക്ക് കിരീടത്തിനായി സമനില മതിയായിരുന്നു. […]
  • സൂപ്പര്‍ ലീഗ് കേരള; മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍; സ്ഥിരീകരിച്ച് ക്ലബ്‌ September 9, 2024
    മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയാകും. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ സഞ്ജു ക്ലബിന്റെ സഹഉടമയാകുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം എഫ്‌സി, ഫോഴ്‌സ കൊച്ചിയെ തോല്‍പിച്ചു. 2-0നായിരുന്നു മലപ്പുറത്തിന്റെ വിജയം.
  • ക്ലൈമറ്റ് കപ്പ് സ്വന്തമാക്കി ഗോകുലം കേരള; ഇത് എട്ടാം കിരീടം September 7, 2024
    ഡൽഹി: ലെയിൽ നടന്ന ക്ലൈമറ്റ് കപ്പിന്റെ കിരീടം നേടി ഗോകുലം കേരള. ഫൈനലിൽ ജമ്മു ആൻഡ് കാശ്മീർ ബാങ്കിന് എതിരില്ലാത്ത 4 ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗോകുലത്തിൻ്റെ ചരിത്രത്തിലെ എട്ടാം കിരീടം ആണിത്. 2 തവണ ഐ ലീഗ് കിരീടവും, ഒരു ഡ്യൂറണ്ട് കപ്പും, രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും, ഒരു ബൊദുസ കപ്പും, ഒരു ഇൻഡിപെൻഡൻസ് ഡേ കപ്പും നേടിയിട്ടുണ്ട്. കേരളത്തിൽ ഒരു പ്രൊഫഷണൽ ക്ലബ്ബ് ഇ […]
  • കേരളത്തില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം September 6, 2024
    തിരുവനന്തപുരം: കേരളത്തില്‍ പന്തുതട്ടാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം താല്പര്യം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളം സന്ദര്‍ശിക്കും. അബ്ദുറഹ്‌മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും പിന്നീട് അറിയിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ സര്‍ക […]
  • അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം കേരളത്തിലേക്ക്; ഒക്ടോബറില്‍ സംസ്ഥാനത്തെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍; അക്കാദമി തുടങ്ങാനും ധാരണ September 5, 2024
    തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കും. സംഘം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങാനും ചർച്ചയിൽ ധാരണയായെന്നും മന്ത്രി വ്യക്തമാക്കി.അസോസിയേഷന്റെ പ […]
  • കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അര്‍ജന്റീന ടീം എത്തുമോ ? ഔദ്യോഗികമായി ക്ഷണിക്കാന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാളെ സ്‌പെയിനിലേക്ക്‌ September 3, 2024
    തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നാളെ സ്‌പെയിനിലേക്ക് പോകും. പുലര്‍ച്ചെയാണ് മാഡ്രിഡിലേക്കുള്ള യാത്ര. മന്ത്രിക്കൊപ്പം  കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. മാഡ്രിഡിൽ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി കേരളസംഘം ചർച്ച നടത്തും. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന […]
  • രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ് September 3, 2024
    മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ തൻറെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ പറഞ്ഞു. യുറുഗ്വേക്കായി ഏറ്റവും കൂടുതൽ ഗോൾ(69) നേടിയ താരമെന്ന റെക്കോർഡോടെയാണ് സുവാരസ് ബൂട്ടഴിക്കുന്നത്. ഞാൻ വിരമിക്ക […]

Cricket

  • ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 308 റണ്‍സ് ലീഡ്‌ September 20, 2024
    ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 308 റണ്‍സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.  33 റണ്‍സുമായി ശുഭ്മന്‍ ഗില്ലും, 12 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. യഷ്വസി ജയ്‌സ്വാള്‍-10, രോഹിത് ശര്‍മ-5, വിരാട് കോഹ്ലി-17 എന്നിവര്‍ പുറത്തായി. ടസ്‌കിന്‍ അഹമ്മദ്, നഹി […]
  • ദു​ലീ​പ് ട്രോ​ഫി; അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സ​ഞ്ജു, ഇ​ന്ത്യ ഡി ​മി​ക​ച്ച​നി​ല​യി​ൽ September 19, 2024
    അ​ന​ന്ത​പു​ർ: ദു​ലീ​പ് ട്രോ​ഫി അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ബി​യ്ക്കെ​തി​രേ ഇ​ന്ത്യ ഡി ​ആ​ദ്യ ദി​വ​സം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 306 റ​ൺ​സ് എ​ന്ന നി​ല​യി​ൽ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ന് കാ​ഴ്ച​വ​ച്ച​ത്. 83 പ​ന്തി​ൽ 89 റ​ൺ​സെ​ടു​ത്ത സ​ഞ്ജു പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. ദു​ലീ​പ് ട്രോ […]
  • തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു, ഇന്ത്യ ഡി ആദ്യ ദിനം അഞ്ച് വിക്കറ്റിന് 306 September 19, 2024
    അനന്ത്പുര്‍: മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡി തരക്കേടില്ലാത്ത നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി അഞ്ച് വിക്കറ്റിന് 306 റണ്‍സ് എന്ന നിലയിലാണ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു പുറത്താകാതെ 83 പന്തില്‍ 89 റണ്‍സെടുത്തു. 10 ഫോറും, മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന് […]
  • അശ്വിന് സെഞ്ചുറി, ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍ September 19, 2024
    ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം മത്സരം നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 339 റണ്‍സ് എന്ന നിലയിലാണ്. 102 റണ്‍സ് നേടിയ രവിചന്ദ്ര അശ്വിനും, 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇരുവരുടെയും ശക്തമായ കൂട്ടുക്കെട്ടാണ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ മത്സരത്തിലേക്ക് തി […]
  • പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് September 19, 2024
    തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്. ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേർന്ന് വിജയിച്ച കൊല്ലം സെയ്ലേർസിന് , പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു.  കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസി […]
  • ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അഫ്ഗാൻ; ഇത് ചരിത്രം ! September 18, 2024
    അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. 106 റൺസിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട അഫ്ഗാൻ 26 ഓവറിൽ വിജയത്തിലെത്തി. 52 റൺസ് നേടിയ വിയാൻ മുൾഡർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പൊരുതിയത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി 4 […]
  • പ്രഥമ കെസിഎൽ കിരീടത്തിൽ മുത്തമിട്ട് ഏരീസ് കൊല്ലം സെയ്‍ലേഴ്സ്; ഉജ്ജ്വല ജയം സമ്മാനിച്ചത് നായകൻ സച്ചിൻ ബേബിയുടെ സെഞ്ചുറി പ്രകടനം September 18, 2024
    തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. നായകൻ സച്ചിൻ ബേബിയുടെ സെഞ്ചുറി പ്രകടനമാണ് കൊല്ലത്തിനു വിജയം സമ്മാനിച്ചത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറു വിക്കറ്റിന് തകർത്താണ് കലാശപ്പോരിൽ കൊല്ലം കിരീടം സ്വന്തമാക്കിയത് 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 1 […]
  • കെ​സി​എ​ൽ: ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന് തോൽവി, കാ​ലി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ September 17, 2024
    തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ ത​ക​ര്‍​ത്ത് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്‌​സ്റ്റാ​ര്‍​സ് പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ലി​ല്‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ ഗ്ലോ​ബ്‌​സ്റ്റാ​ര്‍​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ റോ​യ​ല്‍​സി​ന് ഏ​ഴ് വി​ക് […]
  • സഞ്ജയ് രാജിന്റെ അർധസെഞ്ചുറിയിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് തകർപ്പൻ ജയം; ആലപ്പി റിപ്പിൾസിനെ തകർത്തത് ആറു വിക്കറ്റിന് September 16, 2024
    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്. ടോസ് നേടിയ ആലപ്പി റിപ്പിൾസിൽ കാലിക്കറ്റ് ആലപ്പിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ ആലപ്പി 144 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വ […]
  • ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം September 16, 2024
    തിരുവനന്തപുരം: ടൂർണ്ണമെന്‍റ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഒന്നിനു പിറകെ ഒന്നായി മികച്ച ഇന്നിങ്സുകൾ പിറക്കുകയാണ്. സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും രോഹൻ കുന്നുമ്മലിനും പിറകെ ലീഗിലെ നാലാം സെഞ്ച്വറിയാണ് ആനന്ദ് കൃഷ്ണൻ തന്‍റെ പേരിൽ കുറിച്ചത്.  66 പന്തിൽ നിന്ന് 138 റൺസുമായി പുറത്താകാതെ നിന്ന ആനന്ദ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്. സെമി കാണാതെ പുറത്താകുമ്പോൾ, അവസാ […]
  • റിക്കി ഭുയിയുടെ സെഞ്ചുറി പാഴായി, സഞ്ജുവിന്റെ പോരാട്ടവും വിഫലം; ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയെ തകര്‍ത്ത് ഇന്ത്യ എ September 15, 2024
    അനന്ത്പുര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയെ ഇന്ത്യ 186 റണ്‍സിന് തകര്‍ത്തു. 488 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഡി 301 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ എ-290 (ആദ്യ ഇന്നിംഗ്‌സ്), മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 (രണ്ടാം ഇന്നിംഗ്‌സ്). ഇന്ത്യ ഡി-183 (ആദ്യ ഇന്നിംഗ്‌സ്), 301 (രണ്ടാം ഇന്നിംഗ്‌സ്). സെഞ്ചുറി നേടിയ റിക്കി ഭുയിയുടെ (195 പന്തില്‍ 113) പോ […]
  • അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ് September 14, 2024
    തിരുവനന്തപുരം: ലീഗിൽ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ്. ഒരു പരിധി വരെ ആഭ്യന്തര ട്വൻ്റി 20 ലീഗുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ആലപ്പി മുന്നിൽ വച്ച ലക്ഷ്യത്തിലേക്ക് ഏറെക്കുറെ ഒറ്റയ്ക്ക് ബാറ്റ് വീശുകയായിരുന്നു  വിഷ്ണു വിനോദ്.  ലീഗിൽ ഇത് വരെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിയാതിരുന്ന വിഷ്ണു നൂറിൻ്റെ തിളക്കവുമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരവു […]
  • ദു​ലീ​പ് ട്രോ​ഫി: ഇ​ന്ത്യ സി​ക്ക് കൂ​റ്റ​ൻ സ്കോ​ർ; ബി ​പൊ​രു​തു​ന്നു September 13, 2024
    അ​ന​ന്ത​പൂ​ർ: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സി ​ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ന്‍ സ്കോ​റി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബി ​ടീം. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ സി ​നേ​ടി​യ 525 മ​റു​പ​ടി​യാ​യി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ബി ​ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 124 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യു ഈ​ശ്വ […]
  • കളി മുടക്കി മഴ ! അ​ഫ്ഗാ​നി​സ്ഥാ​ന്‍ - ന്യൂ​സി​ഡ​ന്‍​ഡ് ടെ​സ്റ്റ് ഉ​പേ​ക്ഷി​ച്ചു; ഇ​ന്ത്യ​യി​ല്‍ 91 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യം September 13, 2024
    നോ​യി​ഡ: അ​ഫ്ഗാ​നി​സ്ഥാ​ന്‍ - ന്യൂ​സി​ഡ​ന്‍​ഡ് ടെ​സ്റ്റ് ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചു. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ഷ​ഹീ​ദ് വി​ജ​യ് സിം​ഗ് പ​തി​ക് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ര​മ്പ​ര​യി​ലെ ഏ​ക ടെ​സ്റ്റാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന്, അ​ഞ്ചാം ദി​ന​മാ​യ ഇ​ന്നും ടോ​സ് പോ​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​ […]
  • ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; പ്രതീക്ഷ ദേവ്ദത്തില്‍; ഇന്ത്യ ഡിയ്ക്ക് തകര്‍ച്ച September 13, 2024
    ബംഗളൂരു: ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ഇന്ത്യ ഡി ടീമില്‍ അവസരം ലഭിച്ച സഞ്ജു ആറ് പന്തിൽ ഒരു ഫോർ ഉൾപ്പെടെ അഞ്ച് റണ്‍സ് എടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ ഡി 26 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് നേടിയിട്ടുണ്ട്. 67 പന്തി […]