Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

 • പ്രശ്‌നം പകര്‍പ്പവകാശം; കമല്‍ഹാസന്‍ ചിത്രം 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി July 11, 2024
  ചെന്നൈ: കമല്‍ഹാസന്‍ ചിത്രം 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിലവിൽ സിനിമയുടെ പകർപ്പവകാശം തനിക്കാണെന്ന് അവകാശപ്പെട്ട്‌ ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ബുധനാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാളം ചിത്രത്തിന് ശേഷം ലഭിച്ച ജനപ്രീതി കണക്കിലെടുത്താണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനി […]
 • 28 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഉലകനായകൻ കമൽ ഹാസനും സംവിധായകൻ ശങ്കറും ഒന്നിക്കുന്നു; ഇന്ത്യൻ 2 തിയറ്ററുകളിലേക്ക് July 11, 2024
  പ്രേക്ഷകരുടെ പ്രതീക്ഷയും സിനിമ അണിയറ പ്രവർത്തകരുടെ ആഗ്രഹവും കണ്ടുമുട്ടുന്ന ഇടമാകും ഇന്ത്യൻ 2 തീയറ്ററുകൾ എന്ന് ഉലക നായകൻ കമൽ ഹാസൻ. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ഇന്ത്യൻ 2 വിന്റെ കേരള ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കമലഹസൻ. ജൂലൈ 12നാണ് സിനിമ തീയറ്ററുകളിൽ എത്തുക. അനീതി കണ്ടാൽ ഞാൻ വീണ്ടും എത്തിയിരിക്കും എന്ന വാക്ക് പാലിക്കാൻ വീണ്ടും സേനാപതി എത […]
 • സൽമാൻ ഖാനെ അപായപ്പെടുത്താനായിരുന്നില്ല വെടിവയ്പ്, ലക്ഷ്യം ബോളിവുഡിനെ ഭയപ്പെടുത്തുക July 9, 2024
  നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ അപയപ്പെടുത്താനായിരുന്നില്ലെന്ന് പൊലീസ്. ബോളിവുഡിൽ ഭയം വിതയ്ക്കുകയായിരുന്നു ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ ലക്ഷ്യം. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരങ്ങൾ ഉള്ളത് ഒരു കാലത്ത് ബോളിവുഡിന് മേൽ ഭയം വിതച്ച ഡി കമ്പനി അടക്കമുള്ള മാഫിയാ സംഘങ്ങൾ ഇന്നില്ല. ഈ വിടവ് അവസരമായി കാണുകയാണ് ബിഷ്ണ […]
 • മമ്മൂട്ടിയുടെ തെലുങ്ക് ഫ്ലോപ് ചിത്രം “ഏജന്റ്” ഒടിടിയിലേക്ക് എത്തുന്നു July 9, 2024
  മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയായിരുന്നു നായകൻ. 2023ലാണ് ഏജന്റ് പ്രദര്‍ശനത്തിനെത്തുന്നത്. പല കാരണങ്ങളാല്‍ വൈകിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഏജന്റിന്റെ ഹിന്ദി പതിപ്പ് ടെലിവിഷൻ പ്രീമിയറിന് തയ്യാറെടുക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഏജന്റ് ജൂലൈ പകുതിയോ അവസാനമോ ഒടിടിയിലും എത […]
 • നടി സ്മൃതി ബിശ്വാസ് അന്തരിച്ചു July 5, 2024
  മുംബൈ: പ്രശസ്ത നടി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം. ഹിന്ദി, ബാംഗാളി, മറാഠി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകത്തേക്ക് യാ്ത്ര ആശംസിക്കുന്നുവെന്നും തങ്ങളുടെ ജീവിതത്ത […]
 • 25 ലക്ഷത്തിന്റെ കോണ്‍ട്രാക്ട്, സല്‍മാന്‍ ഖാനെ കൊല്ലുകയെന്ന ഒറ്റ ലക്ഷ്യം മാത്രം July 2, 2024
  മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ അഞ്ച് പേര്‍ക്കെതിരെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ അടങ്ങിയ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് നവി മുംബൈ പൊലീസ്. ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പില്‍ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം മുന്നോട്ടുപോകവെ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് വെടിവെപ്പിന് പി […]
 • പ്രശസ്ത ഹോളിവുഡ് നടന്‍ ബില്‍ കോബ്സ് അന്തരിച്ചു June 27, 2024
  കാലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്സ് അന്തരിച്ചു. 90 വയസായിരുന്നു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദി ഹിറ്റര്‍, ദ ബ്രദർ ഫ്രം അനദർ പ്ലാനറ്റ്, ഓസ് ദ ഗ്രേറ്റ് ആൻഡ് പവർഫുൾ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1934 ജൂണ്‍ 16ന് യു.എസിലെ ക്ലീവ്ലാൻഡിലാണ് ജനനം. എ […]
 • സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായി June 24, 2024
  മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടനും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായി. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇന്ന് രാത്രി […]

Unable to display feed at this time. Unable to display feed at this time.
Unable to display feed at this time.